ബൈട്രായണപുര മണ്ഡലം ഓണം ഫെസ്റ്റ്
text_fieldsബൈട്രായണപുര മണ്ഡലം ഓണം ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ഭാര്യ മീനാക്ഷി ബൈരെ ഗൗഡ എന്നിവർ ഓണം കോർ കമ്മിറ്റി ഭാരവാഹികൾക്കൊപ്പം
ബംഗളൂരു: ബൈട്രായണപുര മണ്ഡലം ഓണം ഫെസ്റ്റ് ആഘോഷിച്ചു. സ്ഥലം എം.എൽ.എയും റവന്യൂ മന്ത്രിയുമായ കൃഷ്ണ ബൈരെ ഗൗഡയാണ് മണ്ഡലത്തിൽ ഓണം പരിപാടി സംഘടിപ്പിച്ചത്. തുടർച്ചയായി എട്ടാം വർഷമാണ് ഓണം ഫെസ്റ്റ് നടക്കുന്നത്. ജക്കൂർ അമര കൺവെൻഷൻ സെൻററിൽ രാവിലെ 8.30ന് അത്തപ്പൂക്കള മത്സരത്തോടെ പരിപാടി ആരംഭിച്ചു.
ബംഗളൂരുവിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 12 ടീമുകൾ അത്തപ്പൂ മത്സരത്തിൽ പങ്കെടുത്തു. രാവിലെ 10ന് നടന്ന ചടങ്ങിൽ ഓണം കോർ കമ്മിറ്റി ചെയർപേഴ്സൻ മീനാക്ഷി ബൈരെ ഗൗഡ ഉദ്ഘാടനം ചെയ്തു. വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും സാമൂഹിക-സാംസ്കാരിക-മത-രാഷ്ട്രീയ നേതാക്കളും ആശംസ അറിയിച്ചു. തുടർന്ന് മണ്ഡലത്തിലെ വിവിധ ടീമുകൾ ഡാൻസ് മത്സരത്തിൽ പങ്കെടുത്തു. ഉച്ചക്ക് ഒന്നു മുതൽ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി. മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഓണാശംസ നേർന്നു.
മലയാളികൾ നൽകുന്ന സ്നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു. മലയാളി അസോസിയേഷൻ നേതാക്കളെ ചടങ്ങിൽ ആദരിച്ചു. അമ്മ മ്യൂസിക്കൽ ബാൻഡ് നയിച്ച ഗാനമേള അരങ്ങേറി. വിവിധ സ്റ്റാളുകൾ പ്രവർത്തിച്ചു. ജനറൽ കോഓഡിനേറ്റർമാരായ സുനിൽ തോമസ് കുട്ടങ്കേരിൽ, സുരേഷ് ബാബു, കൺവീനർമാരായ സുജിത സനിൽ, ജ്യോതി സ്വാമിനാഥൻ, പ്രിയ പുത്തിലത്ത്, പ്രിയ ഡോമിക്ക്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. 1500ൽ പരം മലയാളികൾ പരിപാടിയിൽ പങ്കെടുത്തു. അത്തപ്പൂക്കളം, ഡാൻസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും അത്തപ്പൂക്കളത്തിൽ പങ്കെടുത്ത മറ്റു ടീമുകൾക്കും സമ്മാനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

