Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്...

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കും -ആ​ർ. അ​ശോ​ക

text_fields
bookmark_border
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കും -ആ​ർ. അ​ശോ​ക
cancel
camera_alt

ആർ.അശോക 

ബം​ഗ​ളൂ​രു: ദാ​വ​ൻ​ഗ​രെ സൗ​ത്ത്, ബാ​ഗ​ൽ​കോ​ട്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലെ ബി.​ജെ.​പി പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക. മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രാ​യ ഷാ​മ​ണൂ​ർ ശി​വ​ശ​ങ്ക​ര​പ്പ, എ​ച്ച്.​വൈ. മേ​ട്ടി എ​ന്നി​വ​രു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഷാ​മ​നൂ​ർ ശി​വ​ശ​ങ്ക​ര​പ്പ​യു​ടെ ചെ​റു​മ​ക​നും ക​ർ​ണാ​ട​ക മ​ന്ത്രി​യു​മാ​യ എ​സ്.​എ​സ്. മ​ല്ലി​കാ​ർ​ജു​ന്റെ മ​ക​ൻ സ​മ​ർ​ത് ഷാ​മ​നൂ​ര്‍ ദാ​വ​ൻ​ഗ​രെ സൗ​ത്തി​ലും ഉ​മേ​ഷ് മേ​ട്ടി ബാ​ഗ​ൽ​കോ​ട്ടി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യ ടി. ​ദാ​സ​ക​രി​യ​പ്പ, വീ​ര​ഭ​ദ്ര​യ്യ ച​ര​ന്തി​മ​ഠ് എ​ന്നി​വ​രാ​ണ് എ​തി​രാ​ളി​ക​ള്‍. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദ​രി​ദ്ര​രും സ​മ്പ​ന്ന​രും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ്. കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ തോ​ൽ​ക്കും. പാ​വ​പ്പെ​ട്ട​വ​രെ വി​ജ​യി​പ്പി​ക്കൂ എ​ന്ന മു​ഖ്യ മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​സ്താ​വ​ന മു​ന്‍നി​ര്‍ത്തി ബി.​ജെ.​പി പാ​വ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് നി​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ശോ​ക വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബി.​ജെ.​പി ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ക്കു​മെ​ന് അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്ക​ണ​മെ​ന്ന ആ​ശ​യം മു​റു​കെ പി​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ടി​ക്ക​റ്റ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banguluruBy-Election ResultsR. AshokaCongress
News Summary - By-election results will decide the future of Congress - R. Ashoka
Next Story