Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗ്ലൂരിൽ...

ബംഗ്ലൂരിൽ ബിസിനസ്സുകാരനെ വെടിവെച്ച് കൊന്നു

text_fields
bookmark_border
ബംഗ്ലൂരിൽ ബിസിനസ്സുകാരനെ വെടിവെച്ച് കൊന്നു
cancel
camera_alt

ഇവാൻ റിച്ചാർഡ് മസ്‌കരേൻ ഹാസിൻ

മംഗളൂരു: ബിസിനസ് സംരഭകനായ ബർകൂർ കച്ചൂർ സ്വദേശി ഇവാൻ റിച്ചാർഡ് മസ്‌കരേൻ ഹാസിൻ (45) വെള്ളിയാഴ്ച പുലർച്ചെ വെടിയേറ്റ് മരിച്ചു.

പ്രതി ഡെറക്കിനെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഇയാൾ ഒളിവിലാണ്. ബിസിനസ് രംഗത്തെ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്ച രാത്രി ഡെറക് ഇവാനെ വിളിച്ച് ചെമ്മീൻ വിതരണ ബിസിനസുമായി ബന്ധപ്പെട്ട കുടിശ്ശിക തുക സംബന്ധിച്ച് പരാതി നൽകിയിരുന്നു.

സംഭാഷണത്തിനിടെ സംസാരം തർക്കമായി മാറി. ഡെറക് ഇവാനോട് കുന്താപുരത്തേക്ക് ഒറ്റക്ക് വരാൻ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ കുന്താപുര ചർച്ച് റോഡിലെ ഹോളി റോസറി പള്ളിക്ക് എതിർവശത്തുള്ള കോൺക്രീറ്റ് റോഡിലെത്തിയ ഇവാനെ ഡെറക് അരക്ക് താഴെ വെടിവെക്കുകയുമായിരുന്നു.

തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വെടിയേറ്റ് റോഡിൽ കുഴഞ്ഞുവീണ് രക്തംവാർന്ന് സംഭവസ്ഥലത്ത് മരിച്ചെന്നാണ് പൊലീസ് പറയുന്നുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroDeathnewsBanglore
News Summary - ബംഗ്ലൂരിൽ ബിസിനസ്സുകാരനെ വെടിവെച്ച് കൊന്നു
Next Story