സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാലു വിദ്യാർഥികൾ മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ബാഗൽകോട്ടിൽ തിങ്കളാഴ്ച സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു വിദ്യാർഥികൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ജമഖണ്ഡി ടൗണിനോട് ചേർന്ന അളഗൂർ ഗ്രാമത്തിലാണ് അപകടം. അളഗൂർ വർധമാന എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പി.യു.സി ഒന്നാം വർഷ വിദ്യാർഥികളായ വി. സാഗർ (17), എൻ. ബസവരാജ്(17), ഒമ്പതാം ക്ലാസ് വിദ്യാർഥികളായ കെ. ശ്വേത(13), ജി. ഗോവിന്ദ (13) എന്നിവരാണ് മരിച്ചത്.
സ്കൂൾ വാർഷിക സഹവാസ ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികൾ സഞ്ചരിച്ച വാഹനം തിങ്കളാഴ്ച പുലർച്ചയാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. വിജനമായ സ്ഥലത്തായിരുന്നു അപകടം.
അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അര ലക്ഷം വീതവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

