Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബ​സ്​ പ​ണി​മു​ട​ക്ക്​:...

ബ​സ്​ പ​ണി​മു​ട​ക്ക്​: ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​ല്ല

text_fields
bookmark_border
ബ​സ്​ പ​ണി​മു​ട​ക്ക്​: ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​ല്ല
cancel

ബം​ഗ​ളൂ​രു: മാ​ർ​ച്ച്​ 24 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി ബി. ​ശ്രീ​രാ​മു​ലു ട്രാ​ൻ​സ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ന​ട​ന്ന ച​ർ​ച്ച​യി​ൽ ശ​മ്പ​ളം എ​ട്ടു ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ അം​ഗീ​ക​രി​ച്ചി​ല്ല. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് എ​പ്ലോ​യീ​സ് ലീ​ഗ്, കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ഫ് വ​ർ​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ (എ.​ഐ.​ടി.​യു.​സി) എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​ടി​സ്ഥാ​ന ശ​മ്പ​ളം 25 ശ​ത​മാ​ന​മാ​ക്കാ​തെ പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. നേ​ര​ത്തേ ന​ട​ന്ന സ​മ​ര​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. ജീ​വ​ന​ക്കാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus strike: No resolution in discussion
Next Story