ഡ്രൈവർക്ക് അപസ്മാരം; ബസ് നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു
text_fieldsബംഗളൂരു: ചിന്ന സ്വാമി സ്റ്റേഡിയത്തിനടുത്ത് ബസ് സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങളിലിടിച്ച് അപകടം. രാവിലെ 11.30ഓടെയാണ് അപകടം നടന്നത്. ബസ് ഡ്രൈവർക്ക് അപസ്മാരം വന്നതിനെതുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.ബി.എം.ടി.സി ഇലക്ട്രിക് ബസ് മുന്നിലെ നാല് കാർ, നാല് ഓട്ടോറിക്ഷ, ഇരുചക്രവാഹനം എന്നിവയിലാണ് ഇടിച്ചത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. കബ്ബൺ പാർക്ക് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.ബി.എം.ടി.സി യോഗ്യതയില്ലാത്തവരെയാണ് ഡ്രൈവർമാരായി നിയമിക്കുന്നതെന്നും അതുകൊണ്ടാണ് അപകടങ്ങൾ സംഭവിക്കുന്നതെന്നും അപകടത്തിൽപെട്ട കാർ ഉടമ നവീൻ പറഞ്ഞു. നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും ഡ്രൈവർമാർക്ക് പരിശീലനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

