വിജയപുരയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
text_fieldsബംഗളൂരു: വിജയപുരയിൽ ദേശീയപാത 59ൽ ഓടിക്കൊണ്ടിരിക്കെ ബസിന് പിടിച്ചു. ഹിതനള്ളിയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ബസിൽ തീപടർന്നത്. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല.
ബംഗളൂരുവിൽനിന്ന് വിജയപുരയിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. ടയർ പൊട്ടിത്തെറിച്ച് തീ പടർന്നു തുടങ്ങുമ്പോഴേക്കും ഡ്രൈവർ ബസ് നിയന്ത്രണം വിടാതെ റോഡരികിലൊതുക്കി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. ഇതിനുപിന്നാലെ ബസ് പൂർണമായും കത്തിയമരുകയായിരുന്നു. യാത്രക്കാരുടെ ലഗേജുകളും മറ്റും ബസിൽ കത്തിനശിച്ചു. വിജയനഗര റൂറൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

