നെലമംഗലയില്‍ ബസിന് തീപിടിച്ചു
text_fieldsഅപകടത്തില്‍ കത്തിനശിച്ച ബസ്
ബംഗളൂരു: ബംഗളൂരു-തുമക്കുരു ഹൈവേയിലെ നെലമംഗലക്ക് സമീപം വെള്ളിയാഴ്ച പുലർച്ച സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ബസിലെ 30 യാത്രക്കാർ സുരക്ഷിതരായി രക്ഷപ്പെട്ടു. പ്രജ്വല്‍ ട്രാവൽസിന്‍റെ ബസാണ് തീപിടിച്ചത്. ബുഡിഹാൽ ഗേറ്റിന് സമീപം പുലർച്ച 1.30ഓടെയാണ് സംഭവം.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. വാഹനം റോഡില്‍നിന്ന് തെന്നിമാറി ഡിവൈഡറില്‍ കയറുകയും അത് വൈദ്യുതി വയറിൽ തട്ടി വാഹനത്തിലേക്ക് തീപടരുകയുമായിരുന്നു.
അപകടം മനസ്സിലാക്കിയ 30 യാത്രക്കാരും ബസിൽനിന്ന് സുരക്ഷിതമായി ഇറങ്ങി. നെലമംഗല ട്രാഫിക് പൊലീസും ഫയർഫോഴ്‌സ് ജീവനക്കാരും സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസ് പൂർണമായി കത്തിനശിച്ചു. സംഭവത്തില്‍ നെലമംഗല ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

