ചിത്രദുർഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് കത്തി യുവാവ് മരിച്ചു
text_fieldsചിത്രദുർഗ മദകരിപ്പൂരിനടുത്ത് ദേശീയപാത-48 ലുണ്ടായ അപകടത്തിൽ കത്തിയമർന്ന ബസ്
ബംഗളൂരു: ചിത്രദുർഗ താലൂക്കിലെ മദകരിപ്പൂരിനടുത്ത് ദേശീയപാത 48ൽ ശനിയാഴ്ച പുലർച്ച സ്വകാര്യ ബസും ബെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചിത്രദുർഗ ബച്ചബോരനഹട്ടി സ്വദേശി രമേശാണ് (35) മരിച്ചത്. അപകടത്തിൽ ബൈക്കും ബസും പൂർണമായും കത്തിനശിച്ചു.
50 യാത്രക്കാരുമായി ഹൊസപേട്ടിൽനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു ബസ്. ബൈക്കിൽ ബസിടിച്ചയുടൻ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങി.
അൽപസമയത്തിനുശേഷം, തീ ആളിപ്പടരുകയായിരുന്നു. ബസ് യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് യാത്രികൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ചിത്രദുർഗ റൂറൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

