ബസുമായി കൂട്ടിയിടിച്ച് കാർ കത്തി
text_fieldsബി.എം.ടി.സി ബസിന്
പിന്നിൽ കാറിടിച്ച്
തീപടർന്നപ്പോൾ
ബംഗളൂരു: നഗരത്തിൽ ബി.എം.ടി.സി ബസിന് പിന്നിൽ കാറിടിച്ച് തീപിടിത്തം. നാഗർഭാവി മെയിൻ റോഡ് ചന്ദ്ര ലേഔട്ടിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയായിരുന്നു.യശ്വന്ത്പൂർ-നായന്ദനഹള്ളി റൂട്ടിൽ സർവിസ് നടത്തുന്ന ബസ് യാത്രക്കാരെ കയറ്റാൻ നിർത്തിയതോടെ പിന്നാലെ വേഗത്തിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. യാത്രക്കാരെ മുഴുവൻ പെട്ടെന്ന് പുറത്തിറക്കി. ഇതോടെ ബസ് ഡ്രൈവർ ഗൗരീഷ് ബസ് മുന്നോട്ടെടുത്തു. തുടർന്ന് അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ച് ബസിലെ തീയണച്ചു. ബസിന് പിൻവശത്ത് തീപിടിത്തത്തിൽ നാശനഷ്ടങ്ങളുണ്ടായി. കാർ പൂർണമായും കത്തിനശിച്ചു.

