റായ്ച്ചൂരിൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
text_fieldsമൻവി കപ്ഗാലിൽ സ്കൂൾ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
മംഗളൂരു: റായ്ച്ചൂർ ജില്ലയിലെ മൻവി താലൂക്കിൽ കപ്ഗാലിൽ വ്യാഴാഴ്ച സ്കൂൾ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ലയോള സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസും റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ അഞ്ചു കുട്ടികളിൽ നാലുപേരുടെ നില ഗുരുതരമായിരുന്നു. ഇവരിൽ രണ്ടുപേരാണ് ആർ.ഐ.എം.എസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചത്. വിദ്യാർഥികളുടെ മരണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു.
പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമിയും അനുശോചനമറിയിച്ചു.

