Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതാ​മ​സി​ച്ച...

താ​മ​സി​ച്ച ഹോ​ട്ട​ലി​ൽ വെ​ടി​യു​ണ്ട​ക​ൾ; യു.​എ​സ് പ്ര​വാ​സി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
താ​മ​സി​ച്ച ഹോ​ട്ട​ലി​ൽ വെ​ടി​യു​ണ്ട​ക​ൾ;  യു.​എ​സ് പ്ര​വാ​സി   യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

 മു​ത്ത​ഹാ​ർ

ബംഗളൂരു: നഗരത്തിൽ അനധികൃതമായി ഉപയോഗിക്കാത്ത ഏഴ് വെടിയുണ്ടകൾ കൈവശം വെച്ചതിന് യു.എസ് പ്രവാസി യുവാവിനെ ജെസി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആർടി നഗർ സ്വദേശി അർമാൻ മുത്തഹാറാണ് (34) അറസ്റ്റിലായത്. ജയമഹൽ പാലസ് ഹോട്ടൽ മാനേജർ പ്രകാശ് പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു.

ഏപ്രിൽ 27 ന് മുത്തഹാർ ഹോട്ടലിൽ മുറിയെടുത്ത്പിറ്റേന്ന് ഒഴിഞ്ഞു . പിന്നീട് മുത്തഹാർ ഹോട്ടൽ ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ട് വെടിമരുന്ന് അടങ്ങിയ മാഗസിൻ അബദ്ധത്തിൽ ഉപേക്ഷിച്ചുപോയെന്നും അത് സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. മണിക്കൂറിനുള്ളിൽ അത് ശേഖരിക്കാൻ താൻ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഹോട്ടൽ മാനേജ്‌മെന്റ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം അത് എടുക്കാൻ എത്തിയില്ല. ഹോട്ടലുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജെ.സി. നഗർ പൊലീസ് ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

അന്വേഷണത്തിൽ, വെടിയുണ്ട അനധികൃതമായി കൈവശം വച്ചിരുന്നതായി പൊലീസ് കണ്ടെത്തി, ഉപയോഗിക്കാത്ത ഏഴ് വെടിയുണ്ടകൾക്കൊപ്പം മാഗസിനും പിടിച്ചെടുത്തു. ഇതേത്തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ ഭാഗമായി ഇയാളുടെ പാസ്‌പോർട്ട്, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, മറ്റ് രേഖകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

ആർ.ടി. നഗറിൽ താമസിക്കുന്ന തന്റെ സഹോദരിയെ കാണാൻ ഇന്ത്യയിലേക്ക് വരുമ്പോൾ അബദ്ധത്തിൽ തന്റെ ലഗേജിൽ വെടിയുണ്ട വെച്ച മാഗസിൻ കൊണ്ടുവന്നതായി മുത്തഹാർ അവകാശപ്പെട്ടു. താൻ പലപ്പോഴും ഇന്ത്യ സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ നിയമപരമായി ഒരു .38 പിസ്റ്റൾ കൈവശം വച്ചിട്ടുണ്ടെന്നും മുമ്പ് സ്വകാര്യ സുരക്ഷാ ഏജൻസിയിൽ ജോലി ചെയ്തിരുന്നുവെന്നും യുവാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

യുഎസിൽ തോക്കിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമപരമായ രേഖ ലഭിക്കാൻ പ്രതിയുടെ കുടുംബത്തിനും അധികാരികൾക്കും കത്തെഴുതുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USBulletsarrested
News Summary - Bullets found in hotel room; US NRI youth arrested
Next Story