Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബുള്ളറ്റ് ട്രെയിൻ...

ബുള്ളറ്റ് ട്രെയിൻ നിർമാണശാല 'ആദിത്യ'ക്ക് തുടക്കം

text_fields
bookmark_border
ബുള്ളറ്റ് ട്രെയിൻ നിർമാണശാല ആദിത്യക്ക് തുടക്കം
cancel
camera_alt

ബം​ഗ​ളൂ​രു തി​പ്പ​സാ​ന്ദ്ര ബി​.ഇ.​എം.​എ​ൽ കാ​മ്പ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ദി​ത്യ കോം​പ്ല​ക്സ്  കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​രി​ശോ​ധി​ക്കു​ന്നു.

ബംഗളൂരു: ഇന്ത്യ സ്വന്തമായി രൂപകൽപ്പന ചെയ്ത ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം ഏപ്രിലിൽ പുറത്തിറങ്ങും. മുംബൈ-അഹമ്മദാബാദ് പാതയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. പദ്ധതിയുടെ ഭാഗമായി അതിവേഗ ട്രെയിനുകളുടെ നിർമ്മാണത്തിനായി ബംഗളൂരുവിലെ ബി.ഇ.എം.എൽ തിപ്പസാന്ദ്ര കാമ്പസിൽ സജ്ജമാക്കിയ ‘ആദിത്യ’ നിർമാണ സമുച്ചയം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ ‘സ്വദേശി’ അതിവേഗ റേക്കുകളുടെ നട്ടെല്ലായ ബി-28 ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രതിവർഷം ഏകദേശം 100 കോച്ചുകൾ നിർമിക്കാനുള്ള ശേഷി ആദിത്യ നിർമാണ കേന്ദ്രത്തിനുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ഐസിഎഫ് ) ബി.ഇ.എം.എല്ലും സംയുക്തമായാണ് ബി-28 ട്രെയിൻ സെറ്റുകൾ രൂപകൽപ്പന ചെയ്തത്. നിലവിൽ രൂപകൽപ്പന പൂർത്തിയായതായും ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജപ്പാനിൽ നിന്ന് ഒരു ട്രെയിൻ സെറ്റ് കൂടി ഇന്ത്യയിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operationBengaluru NewsBullet Train Projectbegins
News Summary - Bullet train manufacturing plant 'Aditya' begins operations
Next Story