Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെട്ടിടത്തിന് ചരിവ്;...

കെട്ടിടത്തിന് ചരിവ്; 18നില ആഡംബര അപ്പാർട്മെന്‍റ് സമുച്ചയം പൊളിക്കുന്നു

text_fields
bookmark_border
കെട്ടിടത്തിന് ചരിവ്; 18നില ആഡംബര അപ്പാർട്മെന്‍റ് സമുച്ചയം പൊളിക്കുന്നു
cancel

ബംഗളൂരു: നിർമാണം പൂർത്തിയായി താമസം തുടങ്ങാനിരുന്ന 18 നിലകളുള്ള ആഡംബര അപ്പാർട്മെന്റ് കെട്ടിടം ചരിഞ്ഞതിനെ തുടർന്ന് പൊളിച്ചുനീക്കുന്നു. ദക്ഷിണ ബംഗളൂരുവിലെ ഹാർലൂരിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റാണ് പൊളിച്ചുനീക്കാൻ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ഉത്തരവിട്ടത്. ഒരുകോടി മുതൽ അഞ്ച് കോടി രൂപ വരെ വിലമതിക്കുന്ന ഫ്ലാറ്റുകളുള്ള ഈ സമുച്ചയം ബംഗളൂരു നഗരത്തിലെ ആഡംബര ഫ്ലാറ്റ് സമുച്ചയങ്ങളിൽ നടക്കുന്ന പൊളിക്കൽ നടപടിയിൽ ഏറ്റവും വലുതാണ്.

എസ്.എൻ.എൻ രാജ് ഗ്രൂപ്പിന്റെ ‘എസ്.എൻ.എൻ രാജ് എറ്റേണിയ’ പ്രൊജക്റ്റിലെ ഇ-മൂന്ന് ബ്ലോക്കിനാണ് ഈ അപൂർവ തകരാർ സംഭവിച്ചത്. ആകെ 15 ടവറുകളിലായി 970 അപ്പാർട്ട്മെന്റുകളുള്ള ഈ പാർപ്പിട പദ്ധതിയിലെ 49 ഫ്ലാറ്റുകൾ അടങ്ങുന്ന ഇ-3 ബ്ലോക്കിന് മാത്രമാണ് ചരിവ് കണ്ടെത്തിയത്. ഈ ബ്ലോക്കിലെ എല്ലാ ഫ്ലാറ്റുകളും വിറ്റുതീരുകയും വാസയോഗ്യമാണെന്ന് വ്യക്തമാക്കുന്ന ഒക്യുപെൻസി സർട്ടിഫിക്കറ്റ് ജി.ബി.എ നൽകുകയും ചെയ്ത ശേഷമാണ് ഘടനയിലെ തകരാർ ശ്രദ്ധയിൽപെട്ടത്.

കെട്ടിടം നിൽക്കുന്ന ഭൂമിയുടെ മണ്ണ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയ പുറം ഏജൻസിക്ക് സംഭവിച്ച പിഴവാണ് തകരാറിന് കാരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു. പാറയും ഉറപ്പില്ലാത്ത മണ്ണും ചേർന്ന പ്രദേശത്ത് നടത്തിയ ബോർഹോൾ പരിശോധന കൃത്യമല്ലാത്തതിനാൽ ഫൗണ്ടേഷൻ ഡിസൈനിൽ തകരാർ സംഭവിക്കുകയായിരുന്നു. കെട്ടിടം പൊളിച്ചുനീക്കി പുതിയത് നിർമിക്കാൻ നിർമാതാക്കളായ എസ്.എൻ.എൻ രാജ് ഗ്രൂപ് സ്വയം തീരുമാനമെടുക്കുകയായിരുന്നു.

തകരാറുകൾ പരിഹരിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ പല വിദഗ്ധരും ഉപദേശിച്ചെങ്കിലും ഉപഭോക്താക്കളുടെ ജീവന്റെ സുരക്ഷയും വിശ്വാസ്യതയും മുൻനിർത്തി മുഴുവൻ ടവറും പൊളിച്ചു മാറ്റാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കമ്പനി ഡയറക്ടർ അനുജ് സഞ്ജയ് ജെയിൻ വ്യക്തമാക്കി. വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെങ്കിലും സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buildingluxury apartmentDemolishedcomplex
News Summary - Building tilts; 18-story luxury apartment complex to be demolished
Next Story