ബജറ്റ് തീയതി ഉടന്‍ പ്രഖ്യാപിക്കും -മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ബജറ്റ് ചര്‍ച്ചക്കിടെ
ബംഗളൂരു: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 17ാമത്തെ തവണയാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ കാലം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും മുഖ്യമന്ത്രിയുമായ വ്യക്തി എന്ന ബഹുമതി ഇതോടെ സിദ്ധരാമയ്യക്ക് ലഭിക്കും.
വിവിധ വകുപ്പുകളുമായി ബജറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ മുഖ്യമന്ത്രി നടത്തി. കൂടാതെ അടുത്ത സാമ്പത്തിക വർഷത്തിൽ വകുപ്പ് നടപ്പാക്കേണ്ട ഗ്രാന്റുകള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ചര്‍ച്ചയില്‍ ഉന്നയിച്ചു. സംസ്ഥാനത്ത് ആദിവാസി സര്‍വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്രാവശ്യത്തെ ബജറ്റ് സിദ്ധരാമയ്യയുടെ ജീവിതത്തില്‍ നിർണായകമാണ്.
മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കും എന്നതിന്റെ സൂചനകള്‍കൂടി ബജറ്റില്‍ ഉള്‍ക്കൊള്ളുമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച മെട്രോ ചെയര്‍മാനാണ് മെട്രോ ഫീസ് നിരക്കുകള്‍ നിയന്ത്രിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് തീരുമാനത്തില്‍ ഒരു പങ്കുമില്ലെന്നും മെട്രോ നിരക്ക് സംബന്ധിച്ച് ചര്‍ച്ചക്കായി ഡി.കെ. ശിവകുമാര്‍ ഡല്‍ഹിക്ക് പോയതായി മാധ്യമങ്ങളില്‍വന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് ഉപമുഖ്യമന്ത്രിയോട് നേരിട്ടു സംസാരിക്കാനും അദ്ദേഹം മാധ്യമങ്ങളെ ഉപദേശിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറില്‍ കർഷകരോട് നീതിപുലര്‍ത്തിയില്ലെന്നും പ്രധാനമന്ത്രി അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

