മാലിന്യം വലിച്ചെറിയേണ്ട; തിരിച്ച് വീട്ടിലെത്തും, കർശന നടപടികളുമായി ബി.എസ്.ഡബ്ല്യു.എം.എൽ
text_fieldsബംഗളൂരു: മാലിന്യം വലിച്ചെറിയുന്നതിനെതിരെ കർശന നടപടികളുമായി ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ). വ്യാഴാഴ്ച മുതൽ ബോധവത്കരണവും എൻഫോഴ്‌സ്‌മെന്റ് ഡ്രൈവും ആരംഭിക്കും. ഇതിന്റെ ഭാഗമായി ബ്ലാക്ക് സ്‌പോട്ടുകൾ കണ്ടെത്തും.
വലിച്ചെറിഞ്ഞ മാലിന്യം കണ്ടെത്തി വീടുകളിൽ തിരിച്ചെത്തിക്കുകയും ചെയ്യും. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനും തെളിവായി അവർ മാലിന്യം വലിച്ചെറിയുന്ന ദൃശ്യം വിഡിയോയിൽ പകർത്താനും മാർഷലുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചില പ്രദേശങ്ങളിൽ ഓട്ടോ ടിപ്പറുകളുടെ കുറവ്, മാലിന്യം ശേഖരിക്കുന്ന സമയം, മാലിന്യ വാഹന ഡ്രൈവർമാർക്ക് കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ, ദീർഘദൂര യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ മാലിന്യം നൽകാൻ കഴിയാത്ത അവസ്ഥ എന്നിവ സ്ഥിരം വെല്ലുവിളികളായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ തെർമോകോൾ, കരിക്ക്, പൊട്ടിയ ചില്ല് കഷണങ്ങൾ എന്നിവയുൾപ്പെടെ ശേഖരിക്കാൻ ഡ്രൈവർമാർ വിസമ്മതിക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. ഇവയാണ് പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ കാരണമെന്ന് ജനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

