Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പാലിൽ നക്ഷത്ര വേശ്യാലയത്തിൽ റെയ്ഡ്; രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
manipal brothel raid
cancel

മംഗളൂരു: മണിപ്പാലിൽ വീട്ടിൽ പ്രവർത്തിച്ച നക്ഷത്ര വേശ്യാലയത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടു പേർ അറസ്റ്റിൽ. കെ. അബ്ദുൽ സലാമത്ത് (42), സി. ചന്ദ്രഹാസ് (34) എന്നിവരാണ് അറസ്റ്റിലായത്.

മണിപ്പാലിനടുത്ത ശിവള്ളി ഗ്രാമത്തിൽ വിദ്യാരത്ന നഗറിലാണ് സംഭവം. ബംഗളൂരു, മഹാരാഷ്ട്ര സ്വദേശിനികളായ അഞ്ച് യുവതികളെ രക്ഷപ്പെടുത്തി. മണിപ്പാൽ, ബ്രഹ്മാവർ പൊലീസ് സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

കാർ, രണ്ട് ബൈക്കുകൾ, നാല് മൊബൈൽ ഫോണുകൾ,10,000 രൂപ എന്നിവ പിടിച്ചെടുത്തു. മണിപ്പാൽ പൊലീസ് ഇൻസ്പെക്ടർ ടി.വി. ദേവരാജ്, ബ്രഹ്മാവർ സി.ഐ കെ. ദിവാകർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - brothel raided in Manipal; Two people were arrested
Next Story