Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രിട്ടീഷ് രാജ്ഞി ബംഗളൂരുവിൽ
text_fieldsbookmark_border
ബംഗളൂരു: ബ്രിട്ടീഷ് രാജ്ഞി കാമില ചികിത്സാവശ്യാർഥം ബംഗളൂരുവിൽ. വ്യാഴാഴ്ച ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ കെംപെഗൗഡ വിമാനത്താവളത്തിലെത്തിയ കാമില റോഡ്മാർഗം 40 കിലോമീറ്റർ സഞ്ചരിച്ച് ചികിത്സകേന്ദ്രമായ സൗഖ്യയിൽ എത്തി. വൈറ്റ്ഫീൽഡിനടുത്താണ് പ്രമുഖ ചികിത്സകേന്ദ്രമായ സൗഖ്യയുള്ളത്.
പത്ത് ദിവസത്തെ സന്ദർശനത്തിൽ വിവിധ തെറപ്പികളടക്കമാണ് ബ്രിട്ടീഷ് രാജ്ഞിക്ക് നടത്തുന്നത്. 75കാരിയായ കാമില ചാൾസ് മൂന്നാമന്റെ ഭാര്യയാണ്. സുഹൃത്തുക്കൾ, രാജകുടുംബാംഗങ്ങൾ. സ്കോട്ട്ലൻഡ്യാർഡ് പൊലീസിലെ അംഗരക്ഷകർ എന്നിവരാണ് കാമിലയോടൊപ്പമുള്ളത്.
Next Story

