കൈക്കൂലി: യൂനാനി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥൻ സി.ബി.ഐ പിടിയിൽ
text_fieldsബംഗളൂരു: ബില്ലുകൾ ശരിയാക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് യൂനാനി മെഡിസിൻ (എൻ.ഐ.യു.എം) ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ നദീം എ. സിദ്ദീഖിയാണ് അറസ്റ്റിലായത്. പരാതിക്കാരനിൽനിന്ന് 1.10 ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് സി.ബി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു. പരാതിക്കാരൻ സി.ബി.ഐയെ സമീപിച്ചതോടെ പിടികൂടാൻ കെണി ഒരുക്കുകയായിരുന്നു. പരാതിക്കാരൻ 50,000 രൂപ കൈമാറുന്നതിനിടെ സി.ബി.ഐ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി.
തുടർന്ന് ഇയാളുടെ ഓഫിസിൽ നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷം രൂപ കണ്ടെടുത്തു. പ്രതിയെ സി.ബി.ഐ കേസുകൾ പരിഗണിക്കുന്ന സ്പെഷൽ ജഡ്ജിന് മുമ്പാകെ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

