കാഴ്ചപരിമിതർക്കായി ഭരണഘടനയുടെ ബ്രെയ്ൽ രൂപം പുറത്തിറക്കി
text_fieldsബംഗളൂരു: കാഴ്ചപരിമിതരിലേക്ക് ഭരണഘടന എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ബംഗളൂരുവിലെ ശങ്കര നേത്രാലയയും സി.ഐ.ഐ യങ് ഇന്ത്യന്‍സും ചേര്‍ന്ന് ഭരണഘടനയുടെ ബ്രെയ്ൽ രൂപം പുറത്തിറക്കി. പ്രകാശന കര്‍മം ബംഗളൂരുവിൽ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ് ലോട്ട് നിര്‍വഹിച്ചു.
ബംഗളൂരുവില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയും കാഴ്ചപരിമിതനുമായ സുചിത്തിന് പഠനത്തിനിടെ നേരിട്ട പ്രയാസമാണ് നിരവധി പേർക്ക് ഉപകാരപ്രദമായ ഇത്തരമൊരു ആശയത്തിലേക്കെത്തിയത്. സിലബസില്‍ ഭരണഘടന എന്ന ഭാഗം പഠിക്കാനുണ്ടായിരുന്നെങ്കിലും ബ്രെയ്ൽയിൽ ഇത് ലഭ്യമല്ലാതിരുന്നതിനാൽ സുചിത് പ്രയാസപ്പെട്ടു. വിദ്യാര്‍ഥിയുടെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് ശങ്കര നേത്രാലയയും സി.ഐ.ഐ യങ് ഇന്ത്യന്‍സും ചരിത്രപരമായ തീരുമാനവുമായി മുന്നോട്ടുവരുകയായിരുന്നു.
ലക്ഷക്കണക്കിന് കാഴ്ചപരിമിതര്‍ക്ക് ഭരണഘടന വായിക്കാനും പൗരരെന്ന നിലയില്‍ കടമകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാനും രാജ്യത്തെക്കുറിച്ചും നീതിന്യായ വ്യവസ്ഥയെക്കുറിച്ചും മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. പ്രകാശന ചടങ്ങിൽ ഡോ. കൗശിക് മുരളി, ദര്ശന്, അനിറ്റ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.