പുസ്തക പ്രകാശനവും സിംപോസിയവും
text_fieldsബംഗളുരു: ഡോ. ഉമ റാം, കെ.എസ്. റാം എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത ‘ബസ്തർ: 1862’ എന്ന കൃതിയുടെ പ്രകാശനവും ബസ്തറിലെ ആദിവാസി സമൂഹത്തിന്റെ നാൾവഴികൾ സംബന്ധിച്ച സിംപോസിയവും ശനിയാഴ്ച രാവിലെ 10ന് ബസവനഗുഡി ബി.പി വാഡിയ റോഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വേൾഡ് കൾചറിൽ നടക്കും.
യുനസ്കോ മുൻ അംബാസഡർ ചിരഞ്ജീവ് സിങ് പുസ്തക പ്രകാശനം നിർവഹിക്കും. സിംപോസിയത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് റീജനൽ ഡയറക്ടർ ഡോ. എസ്.കെ. അരുണി, ബസ്തർ മുൻ കലക്ടറും ട്രൈഫെഡ് മുൻ എം.ഡിയുമായ പ്രവിർ കൃഷ്ണ എന്നിവർ സംസാരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

