സാഹിത്യ സായാഹ്നവും പുസ്തക ചർച്ചയും 16ന്
text_fieldsബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സായാഹ്നവും പുസ്തക ചർച്ചയും സംഘടിപ്പിക്കും. ജൂൺ 16ന് വൈകീട്ട് മൂന്നിന് കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ഭാനു സ്കൂളിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി ‘കഥയും ജീവിതവും’ വിഷയത്തിൽ പ്രഭാഷണം നടത്തും. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിക്കും.
സതീഷ് തോട്ടശ്ശേരി എഴുതിയ ‘പവിഴമല്ലി പൂക്കും കാലം’ കഥാസമാഹാരത്തെ കുറിച്ചുള്ള അവലോകനവും ചർച്ചയും നടക്കും. ഇന്ദിര ബാലൻ ചർച്ച ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. ചടങ്ങിൽ സതീഷ് തോട്ടശ്ശേരിയെ ആദരിക്കും. കവിതാലാപനവും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

