ബുക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം
text_fieldsബംഗളൂരു: മൂന്നു ദിവസങ്ങളിലായി നടക്കുന്ന ബുക് ബ്രഹ്മ സാഹിത്യോത്സവത്തിന് വെള്ളിയാഴ്ച ബംഗളൂരുവിൽ തുടക്കമാവും. രാവിലെ 10ന് സെന്റ് ജോൺസ് ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. തുടർന്ന് പ്രധാന വേദിയിൽ നടക്കുന്ന ഇംഗ്ലീഷ് സെഷനിൽ പ്രമുഖ എഴുത്തുകാരായ ജയന്ത് കൈകിനി, സി. മൃണാളിനി, ബി. ജയമോഹൻ, കെ.ആർ. മീര, കാർലോസ് തമിൾവൻ, സുചിത്ര രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.
എല്ലാ ദിവസങ്ങളിലും ഇംഗ്ലീഷ് ഭാഷക്കു പുറമെ, ദക്ഷിണേന്ത്യൻ ഭാഷകളിൽ സാഹിത്യത്തെ പ്രമേയമാക്കി മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും വിവിധ സെഷനുകൾ അരങ്ങേറും. രാവിലെ 11ന് ആരംഭിക്കുന്ന ആദ്യ മലയാളം സെഷനിൽ ‘പാവങ്ങളു’ടെ നൂറു വർഷങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ സാഹിത്യകാരന്മാരായ കെ.പി. രാമനുണ്ണി, കെ.വി. സജയ്, ഡെന്നിസ് പോൾ എന്നിവർ പങ്കെടുക്കും.
ഉച്ചക്ക് രണ്ടിന് ‘നോവലിലെ ജ്ഞാനമണ്ഡലങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഇ. സന്തോഷ് കുമാർ, കെ.പി. രാമനുണ്ണി, കെ.ആർ. കിഷോർ എന്നിവരും വൈകീട്ട് നാലിന് ‘നോവലിലെ വിഭിന്ന സ്വരങ്ങൾ’ എന്ന ചർച്ചയിൽ ബിനീഷ് പുതുപ്പണം, മുഹമ്മദ് അബ്ബാസ്, നിമ്ന വിജയൻ എന്നിവരും പങ്കെടുക്കും. സാഹിത്യോത്സവം ശനി, ഞായർ ദിവസങ്ങളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

