ബൊമ്മസന്ദ്ര-ആർ.വി റോഡ് മെട്രോ ഫെബ്രുവരിയിൽ
text_fieldsബംഗളൂരു: നമ്മ മെട്രോയുടെ ബൊമ്മസന്ദ്ര-ആർ.വി റോഡ് പാതയിൽ ഫെബ്രുവരിയിൽ സർവിസ് ആരംഭിക്കുമെന്ന് പ്രതീക്ഷ. 19.5 കിലോമീറ്റർ പാതയിലുള്ള സ്റ്റേഷനുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 2017ൽ നിർമാണം ആരംഭിച്ച പാതയിൽ 2021ൽ സർവിസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കോവിഡ് ഉൾപ്പെടെ പ്രശ്നങ്ങൾ കാരണം നീളുകയായിരുന്നു. വൈറ്റ്ഫീൽഡിനു പിന്നാലെ ഇലക്ട്രോണിക് സിറ്റിയിലേക്കും നമ്മ മെട്രോ എത്തുന്നതോടെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയാണിത്. പാതയിലെ 16 സ്റ്റേഷനുകളിൽ 15 എണ്ണത്തിന്റെയും 95 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്. ആർ.വി റോഡ്, റാഗിഗുഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുഡ്ലു ഗേറ്റ്, സിങ്ങസന്ദ്ര, ഹൊസ റോഡ്, ബരത്തന അഗ്രഹാര, കോനപ്പന അഗ്രഹാര, ഇലക്ട്രോണിക്സ് സിറ്റി, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ. സിൽക്ക്ബോർഡ് മുതൽ ആർ.വി റോഡ് വരെയുള്ള നാല് കിലോമീറ്റർ ഭാഗത്തെ റാഗിഗുഡ്ഡ ഡബിൾ ഡെക്കർ മേൽപാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നു. ഡ്രൈവറില്ലാ ട്രെയിനുകളുടെ നിർമാണം ചൈനയിൽ പൂർത്തിയായിട്ടുണ്ട്. ആറു കോച്ചുകളുള്ള രണ്ട് ട്രെയിനുകളാണ് എത്തിക്കുന്നത്. ഇവ കപ്പൽ മാർഗം ചെന്നൈയിൽ എത്തും. ഡിസംബർ 20ന് ബംഗളൂരുവിലെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

