2000 ഏക്കറിൽ ബൊമ്മനഹള്ളി ടൗൺഷിപ് നടപടി ആരംഭിച്ചു
text_fieldsബംഗളൂരു: മൈസൂരു താലൂക്കിലെ യെൽവാൾ ഹോബ്ലിയിലെ ബൊമ്മനഹള്ളിക്ക് സമീപം 2000 ഏക്കറില്‍ ടൗൺഷിപ് പദ്ധതിക്കുള്ള നടപടികൾ മൈസൂരു വികസന അതോറിറ്റി (എം.ഡി.എ) ആരംഭിച്ചു. ഡിസംബർ 30ന് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനത്തിൽ കർണാടക നഗര വികസന അതോറിറ്റി നിയമം, 2015 ഫെബ്രുവരി 11ലെ സർക്കാർ വിജ്ഞാപനം, 2024ലെ എം.ഡി.എ നിയമത്തിലെ സെക്ഷൻ 40, 41 എന്നിവ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എം.ഡി.എ കമീഷണർ കെ.ആർ. രക്ഷിത് പറഞ്ഞു. 50:50 അനുപാതത്തില്‍ കർഷക പങ്കാളിത്ത മാതൃക പിന്തുടരുന്നതാണ് പദ്ധതി. ഭൂമി വിട്ടുകൊടുക്കുന്ന ഭൂവുടമകൾക്ക് വികസനം നടന്ന പ്ലോട്ടുകളുടെ 50 ശതമാനം ലഭിക്കും. വിശാലമായ ടാർ ചെയ്ത റോഡുകൾ, ഡ്രെയിനേജ്, വൈദ്യുതി കണക്ഷനുകൾ, ഭൂഗർഭ മലിനജല സംവിധാനം, ജലവിതരണം, തെരുവുവിളക്കുകൾ, കമ്യൂണിറ്റി ഹാളുകൾ, ബസ് സ്റ്റാൻഡുകള്‍, ഷോപ്പിങ് മാളുകള്‍, പാർക്കുകള്‍ എന്നിവ ടൗൺഷിപ്പിൽ ഉണ്ടാകും. നാഗവാല, ബൊമ്മനഹള്ളി, കമരവല്ലി, ദൊഡ്ഡമരഗൗഡനഹള്ളി വില്ലേജുകളിലെ ഭൂവുടമകളോട് പദ്ധതിക്ക് സമ്മതം നൽകാൻ കമീഷണർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

