ഉഡുപ്പി ജില്ല കോടതി പരിസരത്ത് ബോംബ് ഭീഷണി
text_fieldsജില്ല കോടതിയിൽ പരിശോധനക്ക് എത്തിയ പൊലീസ് സംഘം
മംഗളൂരു :തിങ്കളാഴ്ച രാവിലെ ഉഡുപ്പി ജില്ല കോടതി പരിസരത്ത് ബോംബ് ആക്രമണ ഭീഷണി ഇ-മെയിൽ സന്ദേശം കോടതി അധികൃതർക്ക് ലഭിച്ചതിനെ തുടർന്ന് പരിഭ്രാന്തി പരന്നു. ഉഡുപ്പി സിറ്റി പൊലീസ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഡിഎസ്) എന്നിവ ചേർന്ന് കോടതി സമുച്ചയത്തിലെത്തി വിപുലമായ തിരച്ചിൽ നടത്തി. സുരക്ഷ ഉറപ്പാക്കുന്നതിനായി കോടതി പരിസരത്തും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർ സമഗ്ര പരിശോധന നടത്തി.
മുൻകരുതൽ നടപടിയായി, കോടതി സമുച്ചയത്തിൽ സുരക്ഷ ക്രമീകരണങ്ങൾ കർശനമാക്കി, കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഭീഷണി ഇ-മെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനും അതിന്റെ ആധികാരികത കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ സ്ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

