Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലൂ​ർ​ദ് സെ​ൻ​ട്ര​ൽ...

ലൂ​ർ​ദ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് ബോം​ബ് ഭീ​ഷ​ണി

text_fields
bookmark_border
ലൂ​ർ​ദ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് ബോം​ബ് ഭീ​ഷ​ണി
cancel

മം​ഗ​ളൂ​രു: ലൂ​ർ​ദ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലീ​സും ബോം​ബ് നി​ർ​വീ​ര്യ​മാ​ക്ക​ൽ സ്ക്വാ​ഡും ചേ​ർ​ന്ന് സ്ഥ​ല​ത്ത് സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കി ല​ഭി​ച്ച ഇ ​മെ​യി​ലി​ൽ രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്ക് ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കും എ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. വി​വ​രം ല​ഭി​ച്ച​യു​ട​നെ ക​ദ്രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ബോം​ബ് ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് ഡി​സ്പോ​സ​ൽ സ്ക്വാ​ഡി​നൊ​പ്പം സ്കൂ​ളി​ലേ​ക്ക് കു​തി​ച്ചു. കാ​മ്പ​സി​ൽ സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സം​ശ​യാ​സ്പ​ദ​മാ​യ ഒ​രു വ​സ്തു​വും പ​രി​ശോ​ധി​ക്കാ​തെ വി​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഡോ​ഗ് സ്ക്വാ​ഡ് ടീ​മു​ക​ളെ​യും വി​ന്യ​സി​ച്ചു. ധാ​ർ​വാ​ഡ് കോ​ട​തി സ​മു​ച്ച​യം, മം​ഗ​ളൂ​രു കോ​ട​തി എ​ന്നി​വ​യു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും സ​മാ​ന​മാ​യ ഭീ​ഷ​ണി ഇ ​മെ​യി​ലു​ക​ൾ അ​ടു​ത്തി​ടെ അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bomb ThreatmetroCentral School
News Summary - Bomb threat at Lourdes Central School
Next Story