ബംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി
text_fieldsബംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. ഭീകരന്റെ പേരിൽ ബുധനാഴ്ച രാത്രി അയച്ച ഇ-മെയിലിൽ രണ്ട് ബോംബുകൾ സ്ഥാപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു - ഒന്ന് ‘പ്ലാൻ എ’യുടെ ഭാഗമായിട്ടാണ്, ആദ്യത്തേത് പരാജയപ്പെട്ടാൽ ‘പ്ലാൻ ബി’ പ്രകാരമുള്ള ഒരു ബാക്കപ്പും എന്നായിരുന്നു സന്ദേശം. വിമാനത്താവളത്തിൽ ശുചിമുറിയുടെ പൈപ്പ്‌ലൈനിനുള്ളിൽ ഒരു സ്‌ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടെന്നും അതിൽ അവകാശപ്പെട്ടു.
സുരക്ഷ ഏജൻസികൾ സ്ഥലത്ത് സമഗ്രമായ പരിശോധന നടത്തി. വിശദമായ പരിശോധനകൾക്കുശേഷം, സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഭീഷണി അയക്കാൻ ഉപയോഗിച്ച ഇ-മെയിൽ ഐ.ഡികൾ പിന്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

