Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകണ്ടക്ടർമാരുടെ മോഷണം;...

കണ്ടക്ടർമാരുടെ മോഷണം; തടയുന്നതിന് ഡൈനാമിക് ക്യുആർ കോഡുമായി ബി.എം.ടി.സി

text_fields
bookmark_border
കണ്ടക്ടർമാരുടെ മോഷണം; തടയുന്നതിന് ഡൈനാമിക് ക്യുആർ കോഡുമായി ബി.എം.ടി.സി
cancel

ബംഗളൂരു: കണ്ടക്ടർമാരുടെ മോഷണം തടയുന്നതിനായി ഡൈനാമിക് ക്യുആർ കോഡുമായി ബി.എം.ടി.സി. ബസുകളില്‍ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ (ഇ.ടി.എം) നിലവിൽ വന്നതോടെ ബി.എം.ടി.സിയിലെ നിരവധി കണ്ടക്ടർമാർ യു.പി.ഐ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. അനധികൃത ടിക്കറ്റ് പണമിടപാടുകൾ തടയുന്നതിനായി ബി.എം.ടി.സി ഏകദേശം 11,000 നൂതന സ്മാർട്ട് ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഏകദേശം 40 കോടി രൂപയുടെ ടെൻഡർ മുംബൈ ആസ്ഥാനമായുള്ള ചലോ കമ്പനിക്ക് നൽകി. നിലവിൽ യശ്വന്ത്പുർ ഡിപ്പോ ഉൾപ്പെടെ 10 റൂട്ടുകളിലായി 400 ഇ.ടി.എമ്മുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിന്യസിച്ചു. മേയ് 30 ന് ശേഷം 6,000-ത്തിലധികം ബി.എം.ടി.സി ബസുകളിൽ ഈ ഇ.ടി.എമ്മുകൾ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus conductorQR CodeBMTCTheft Case
News Summary - BMTC launches dynamic QR code to prevent conductor theft
Next Story