Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതെ​രു​വി​ൽ...

തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ്നേ​ഹ​പു​ത​പ്പു​മാ​യി ബി.​എം.​എ​ഫ്

text_fields
bookmark_border
തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ്നേ​ഹ​പു​ത​പ്പു​മാ​യി ബി.​എം.​എ​ഫ്
cancel
camera_alt

ന​ഗ​ര​ത്തി​ൽ തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക്​ പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫ്ര​ൻ​ഡ്സ്​ പ്ര​വ​ർ​ത്ത​ക​ർ

ബം​ഗ​ളൂ​രു: തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക്​ ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫ്ര​ൻ​ഡ്സി​ന്‍റെ (ബി.​എം.​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. സാം​സ്കാ​രി​ക സാ​മൂ​ഹി​ക ആ​തു​ര​സേ​വ​ന രം​ഗ​ത്ത് 2013 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണി​ത്. ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ബാം​ഗ്ലൂ​ർ സി​റ്റി മാ​ർ​ക്ക​റ്റ്, ക​ലാ​സി​പാ​ള​യം, മ​ജ​സ്റ്റി​ക് ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ട​ത്തി​ണ്ണ​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്തി പു​ത​പ്പു​ക​ൾ കൈ​മാ​റി.

ക​ർ​ണാ​ട​ക പൊ​ലീ​സ്, സ്റ്റേ​റ്റ് ഇ​ന്റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ ശി​വാ​ന​ന്ദ് ബി.​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​മോ​ജ് മാ​ത്യു, അ​ജി​ത്ത് വി​ന​യ്, സൈ​ഫു​ദ്ദീ​ൻ, ര​ഞ്ജി​ക, ടി.​സി. മു​നീ​ർ, പ്രേം​കു​മാ​ർ, ഗി​രീ​ഷ്, ശ്യാം, ​അ​ർ​ച്ച​ന സു​നി​ൽ, സ​ന​ൽ കു​മാ​ർ, ശ്രീ​ജി​ത്ത് മു​ങ്ങ​ത്ത്, കൃ​ഷ്, ഹ​രി, ബെ​ൻ​സ​ൺ, സു​നി​ൽ, റി​നാ​സ്, അ​ശ്വ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബം​ഗ​ളൂ​രു​വി​ലെ മ​റ്റു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം സം​ഘ​ടി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9986894664 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpBMF
News Summary - BMF helped the people living in street
Next Story