ബി.എം. ബഷീറിന്റെ അഗ്നിപഥ് പ്രകാശനം നാളെ
text_fieldsമംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകനും കഥാകാരനും വാർത്തഭാരതി ന്യൂസ് എഡിറ്ററുമായ ബി.എം. ബഷീർ തന്റെ പുതിയ പുസ്തകമായ അഗ്നിപഥ് ശനിയാഴ്ച മംഗളൂരുവിൽ നടക്കുന്ന ഒരു പ്രത്യേക പരിപാടിയിൽ പ്രകാശനം ചെയ്യും. മൈസൂരുവിലെ കവിത പ്രകാശനും സെന്റ് അലോഷ്യസ് ഡീംഡ് യൂനിവേഴ്സിറ്റിയിലെ കന്നട വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശന പരിപാടി ഉച്ചകഴിഞ്ഞ് 3.30ന് ബാവുതഗുഡ്ഡെക്ക് സമീപമുള്ള യൂനിവേഴ്സിറ്റി കാമ്പസിലെ സഹോദയ ഓഡിറ്റോറിയത്തിൽ നടക്കും.
കവിതാ പ്രകാശൻ മൈസൂർ പ്രസിദ്ധീകരിച്ച ‘അഗ്നിപഥ്’ എന്ന പുസ്തകം ചിന്തകനും കോളമിസ്റ്റുമായ ശിവസുന്ദർ പ്രകാശനം ചെയ്യും. മുതിർന്ന എഴുത്തുകാരൻ വാസുദേവ ബെല്ലെ ഈ കൃതി സദസ്സിനു പരിചയപ്പെടുത്തും. പ്രശസ്ത എഴുത്തുകാരി ചന്ദ്രകലാ നന്ദവർ അധ്യക്ഷതവഹിക്കും. സെന്റ് അലോഷ്യസ് ഡീംഡ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ റവ. ഡോ. പ്രവീൺ മാർട്ടിസ്, കവിതാ പ്രകാശനത്തിലെ ഗണേഷ് അമിങ്ങാട് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

