സ്വർഗറാണി ദേവാലയത്തിൽ രക്തദാന ക്യാമ്പ് നടത്തി
text_fieldsസ്വർഗറാണി ദേവാലയ ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് സബ് ഇൻസ്പെക്ടർ നവീൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ആർ.ആർ നഗർ സ്വർഗറാണി ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലയൺസ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടുകൂടി രക്തദാന ക്യാമ്പും ബി.ജി.എസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സ്വർഗറാണി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം രാജരാജേശ്വരി നഗർ സബ്
ഇൻസ്പെക്ടർ നവീൻ നിർവഹിച്ചു. ഫാദർ സ്റ്റീഫൻ കൊലക്കട്ടുകുടി, സിസ്റ്റർ സോളി, അൽഫോൺസ് കുര്യൻ, ചേതന, ജോമി തെങ്ങനാട്ട്, ജോസ് എം.ജെ, ജോൺസൺ കെ. ജെ., ജസ്റ്റിൻ ആന്റണി തുടങ്ങിയവർ സന്നിഹിതരായി. 34 പേർ രക്തം ദാനം ചെയ്തു. പരിപാടികൾക്ക് ജൂബിലി കമ്മിറ്റി അംഗങ്ങളും വൈ.സി.എ അംഗങ്ങളും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

