Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓൺലൈനിൽ തൈര് ഓർഡർ ചെയ്തു, വീട്ടമ്മക്ക് തട്ടിപ്പിൽ നഷ്ടമായത് 98,000 രൂപ!

text_fields
bookmark_border
ഓൺലൈനിൽ തൈര് ഓർഡർ ചെയ്തു, വീട്ടമ്മക്ക് തട്ടിപ്പിൽ നഷ്ടമായത് 98,000 രൂപ!
cancel

ബംഗളൂരു: ഓൺലൈൻ വഴി വാങ്ങിയ തൈരിന്റെ പാക്കറ്റ് കേടായതിനെ തുടർന്ന് തുക തിരിച്ച് കിട്ടുന്നതിനായി കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച വീട്ടമ്മക്ക് നഷ്ടമായത് 98,000 രൂപ. ബംഗളൂരുവിലെ 56കാരിയാണ് ബ്ലിങ്കിറ്റ് കസ്റ്റമർ കെയർ എന്ന വ്യാജേന സൈബർ തട്ടിപ്പുകാർ ഒരുക്കിയ കെണിയിൽ വീണത്. ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ് വിളിച്ചതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.

ഒക്ടോബർ 17നാണ് വീട്ടമ്മ ബ്ലിങ്കിറ്റ് വഴി സാധനങ്ങൾ ഓർഡർ ചെയ്തത്. ലഭിച്ച തൈരിന്റെ പാക്കറ്റ് കേടായ നിലയിലായിരുന്നതിനാൽ ഡെലിവറി ജീവനക്കാരനെ വിവരം അറിയിച്ചു. കസ്റ്റമർ കെയറുമായി ബന്ധപ്പെടാനായിരുന്നു നിർദേശം. തുടർന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിച്ച നമ്പറിൽ വിളിച്ചു. വിളിച്ചയാൾ ബ്ലിങ്കിറ്റിന്റെ കസ്റ്റമർ കെയർ ജീവനക്കാരനാണെന്ന് പറയുകയും പണം തിരികെ ലഭിക്കാൻ വാട്സ്ആപ്പിൽ അയച്ച ലിങ്ക് തുറന്ന് കേടായ പാക്കറ്റിന്റെ ചിത്രം അപ്‌ലോഡ് ചെയ്യാനും ആവശ്യപ്പെട്ടു. പിന്നാലെ മറ്റൊരാൾ വിളിച്ച് റീഫണ്ട് നടപടികൾ പുരോഗമിക്കുകയാണെന്നും ഗൂഗിൾ പേ പരിശോധിക്കണമെന്നും അറിയിച്ചു.

ഗൂഗിൾ പേ തുറന്ന് പാസ്‌വേഡ് നൽകിയതിനു പിന്നാലെ ആപ്പ് ഫോണിന്റെ സ്ക്രീനിൽനിന്ന് അപ്രത്യക്ഷമാവുകയും പിന്നാലെ അക്കൗണ്ടിൽനിന്ന് 98,000 രൂപ പിൻവലിക്കപ്പെട്ടതായും സന്ദേശം ലഭിച്ചു. ഒക്ടോബർ 23ന് വീട്ടമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സെൻട്രൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബ്ലിങ്കിറ്റിന് ഔദ്യോഗിക കസ്റ്റമർ കെയർ ഫോൺ നമ്പറില്ലെന്നും പരാതികൾ ആപ്പിലെ സഹായവിഭാഗം വഴി അറിയിക്കണമെന്നും കമ്പനിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഗൂഗിളിൽനിന്ന് ലഭിക്കുന്ന സ്ഥിരീകരിക്കാത്ത നമ്പറുകളിൽ വിളിക്കുകയോ അപരിചിതർ വാട്സ്ആപ്പിലൂടെ അയക്കുന്ന ലിങ്കുകൾ തുറക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Blinkit Refund Scam Costs Woman 98,000
Next Story