തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സ്നേഹപ്പുതപ്പുമായ് ബി.എം.എഫ്
text_fieldsബംഗളൂരു മലയാളി ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ നടന്ന പുതപ്പ് വിതരണ ചടങ്ങിൽനിന്ന്
ബംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബർക്ക് ബംഗളൂരു മലയാളി ഫ്രണ്ട്സിന്റെ (ബി.എം.എഫ്) നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക, സാമൂഹിക, കാരുണ്യ പ്രവർത്തനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി.എം.എഫ് ഒമ്പതാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. ബംഗളൂരു സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി.
സുമോജ് മാത്യു, അജിത്ത് വിനയ്, സൈഫുദ്ദീൻ, സുമേഷ് , ഗിരീഷ്, റിനാസ്, ആദി, ബെന്നറ്റ്, അലി, മഹറൂഫ്, ഹരി, റോബർട്ട്, നാരായണൻ, പൂജ, ലിൻസ, നവ്യ, ബെൻസൺ, ജോബിൻ എന്നിവർ നേതൃത്വം നൽകി ബംഗളൂരു നഗരത്തിലെ മറ്റു പ്രദേശങ്ങളിൽ രണ്ടാംഘട്ട വിതരണം സംഘടിപ്പിക്കുമെന്ന് ബി.എം.എഫ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9986894664 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

