ബി.കെ. ഹരിപ്രസാദ് കർണാടക കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു
text_fieldsബി.കെ. ഹരിപ്രസാദ് സ്ഥാനാരോഹണ റാലിയിൽ
ബംഗളൂരു: പാലസ് ഗ്രൗണ്ടിൽ ഞായറാഴ്ച മെഗാ കൺവെൻഷനിൽ മുതിർന്ന കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് എംഎൽസി കർണാടക കോൺഗ്രസ് പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേറ്റു. 2020 മുതൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാർ പാർട്ടി പതാക ഹരിപ്രസാദിന് കൈമാറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എംപി, മുഖ്യമന്ത്രി ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എംഎൽഎ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, പാർട്ടി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുഖ്യമന്ത്രിയായതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ശിവകുമാർ രാജിവെച്ചതിനെത്തുടർന്ന് ഈ മാസം മൂന്നിനാണ് 71 കാരനായ ഹരിപ്രസാദിനെ കോൺഗ്രസ് പ്രസിഡന്റായി നിയമിച്ചത്. ബില്ലവ സമുദായത്തിൽ നിന്നുള്ള ഒബിസി നേതാവായ ഹരിപ്രസാദ് വ്യാഴാഴ്ച കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തെ രാജ്യസഭാംഗമായും ഹരിയാനയുടെയും മറ്റ് നിരവധി സംസ്ഥാനങ്ങളുടെയും എ.ഐ.സി.സി ചുമതലക്കാരനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

