വസ്തുതാന്വേഷണം: ബി.ജെ.പി സംഘം ഇന്ന് ശിവമൊഗ്ഗയിൽ
text_fieldsബംഗളൂരു: ശിവമൊഗ്ഗയിൽ നബിദിന റാലിക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറും സംഘർഷവും അരങ്ങേറിയത് അന്വേഷിക്കാൻ ബി.ജെ.പി വസ്തുതാന്വേഷണ സംഘത്തെ അയക്കും.
വ്യാഴാഴ്ച രാവിലെ 11ന് സംഘർഷബാധിത പ്രദേശമായ റാഗിഗുഡ്ഡ സംഘം സന്ദർശിക്കുമെന്ന് സംസ്ഥാന പ്രസിഡന്റും എം.പിയുമായ നളിൻ കുമാർ കട്ടീൽ പറഞ്ഞു.
കട്ടീലിന്റെ നേതൃത്വത്തിൽ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ, സി.എൻ. അശ്വത് നാരായ ൺ എം.എൽ.എ, മുൻമന്ത്രി അരഗ ജ്ഞാനേന്ദ്ര, ശിവമൊഗ്ഗ ബി.ജെ.പി എം.പി ബി.വൈ. രാഘവേന്ദ്ര, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ എൻ. രവികുമാർ, ചന്നബസപ്പ എം.എൽ.എ, എം.എൽസിമാരായ എസ്. രുദ്രെഗൗഡ, ഡി.എസ്. അരുൺ, ഭാരതി ഷെട്ടി എന്നിവരടങ്ങുന്നതാണ് സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

