ബി.ജെ.പി പഞ്ചായത്ത് അംഗം മദ്യവിൽപനക്കിടെ അറസ്റ്റിൽ
text_fieldsമംഗളൂരു: ഗഞ്ചിമഠം ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി പിന്തുണയോടെ വിജയിച്ച അംഗം ജയാനന്ദ കുളലിനെ അനധികൃത മദ്യവിൽപനക്കിടെ മംഗളൂരു ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച നടന്ന സംഭവം വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെതുടർന്നാണ് പൊലീസ് പുറത്തുവിട്ടത്.
സംഘ്പരിവാർ സജീവ പ്രവർത്തകനും ഉത്തര മംഗളൂരു ബി.ജെ.പി എം.എൽ.എ ഡോ.വൈ. ഭരത് ഷെട്ടിയുടെ സഹയാത്രികനുമാണ് ജയാനന്ദ. ബുധനാഴ്ച രാത്രി പൊലീസ് പതിവ് പട്രോളിങ്ങിനിടെ നടത്തിയ പരിശോധനയിൽ മദ്യം കണ്ടെത്തുകയായിരുന്നു. വിവിധ ബ്രാന്റുകളിലുള്ള മദ്യം പിടികൂടി. അടുത്ത കടകളിൽ ശേഖരിച്ചുവെച്ച മദ്യം ആവശ്യാനുസരണം പെട്ടിക്കടയിലേക്ക് കൊണ്ടുവരികയാണ് ചെയ്തിരുന്നത്.

