റോഡുകളിലെ നമസ്കാരം നിരോധിക്കണമെന്ന് ബി.ജെ.പി എം.എൽ.എ യത്നാൽ
text_fieldsബംഗളൂരു: റോഡുകൾ, സർക്കാർ സ്ഥാപനങ്ങൾ, നടപ്പാതകൾ എന്നിവിടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ നമസ്കാരം നിർവഹിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ ബസന ഗൗഡ പാട്ടീൽ യത്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് നൽകി.റോഡുകളിലെ മാർച്ച് അടക്കമുള്ള ആർ.എസ്.എസ് പ്രവർത്തനം നിയന്ത്രിക്കാൻ സർക്കാർ നിയമ നിർമാണത്തിന് ഒരുങ്ങുന്നതിന് തൊട്ടു പിന്നാലെയാണ് യത്നാലിന്റെ ആവശ്യം.
അധികാരികളിൽനിന്ന് അനുവാദം വാങ്ങാതെ പൊതുഇടങ്ങളിലും സർക്കാർ ഓഫിസുകളിലും ആളുകൾ നമസ്കരിക്കുന്നത് കണ്ടിട്ടുണ്ട്. ഇതു വഴിയാത്രികർക്കും വാഹനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നു. ആർ.എസ്.എസ് പ്രവർത്തനം നിയന്ത്രിക്കുകയാണെങ്കിൽ റോഡിലെ നമസ്കാരവും നിയന്ത്രിക്കണം. സമൂഹത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കും തുല്യനീതി ലഭിക്കണം. മതപരമായ കാര്യങ്ങൾ പൊതുഇടങ്ങളിൽ നിർവഹിച്ചാൽ പിഴ അടക്കം ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു. പാർട്ടിവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബി.ജെ.പിയിൽനിന്ന് അടുത്തിടെ പുറത്താക്കിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

