Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിധാൻ സൗധയിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

text_fields
bookmark_border
മന്ത്രി നാഗേന്ദ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്
വിധാൻ സൗധയിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ
cancel
camera_alt

വി​ധാ​ന്‍ സൗ​ധ ഉ​പ​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച ബി.​ജെ.​പി നേ​താ​വ് ബി.​വൈ. വി​ജ​യേ​ന്ദ്ര​യെ പൊ​ലീ​സ്

ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്നു

ബംഗളൂരു: വാത്മീകി കോര്‍പറേഷന്‍ അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മന്ത്രി ബി. നാഗേന്ദ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിധാന്‍ സൗധ ഉപരോധിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാക്കളായ ബി.വൈ. വിജയേന്ദ്ര, ആര്‍. അശോക എന്നിവരെ തിങ്കളാഴ്ച കരുതല്‍ കസ്റ്റഡിയിലെടുത്തു. ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ഡി.എസും നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പ്രവർത്തകര്‍ അണിനിരത്തിയിരുന്നു. പ്രതിഷേധക്കാർ പരിസരത്ത് പ്രവേശിക്കുന്നത് തടയാൻ വിധാൻ സൗധയുടെ കവാടങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.

ബി.ജെ.പി നേതാക്കളായ എം.എൽ.സി എൻ. രവികുമാർ, സി.ടി. രവി എന്നിവരുടെ നേതൃത്വത്തിൽ വികാസ് സൗധ ഗേറ്റ് വഴി വിധാന സൗധയിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാനായി ബി.എം.ടി.സി ബസ് തയാറാക്കി നിർത്തിയിരുന്നു. നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമിയുടെ നേതൃത്വത്തിൽ ഫ്രീഡം പാർക്കിൽ ബി.ജെ.പി സമാന്തര പ്രതിഷേധം നടന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും കോൺഗ്രസ് സർക്കാറിനെതിരെയും നാഗേന്ദ്രയുടെ രാജി ആവശ്യപ്പെട്ടും മുദ്രാവാക്യം വിളിച്ചു.

കർണാടക മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ്സ് കോർപറേഷൻ ലിമിറ്റഡിലെ ക്രമക്കേടുകളെ തുടർന്ന് 2024 ൽ മന്ത്രി സ്ഥാനം രാജിവച്ച നാഗേന്ദ്രയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്തിലാണ് പ്രതിഷേധം. കോർപറേഷന്‍റെ ഫണ്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി ആരോപണം ഉയര്‍ന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സി.ബി.ഐ കേസ് അന്വേഷിക്കുകയും ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നാഗേന്ദ്രയുടെ പേര് പരാമർശിക്കുകയും ചെയ്തിരുന്നു. കുറ്റപത്രവും സി.ബി.ഐ ഗവർണർക്ക് നൽകിയ കത്തും ചൂണ്ടിക്കാട്ടിയ ബി.ജെ.പി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

വിവാദത്തെ തുടർന്ന് നാഗേന്ദ്ര നേരത്തെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നുവെങ്കിലും ഡി.കെ ശിവകുമാറിന്‍റെ മന്ത്രി സഭയില്‍ മന്ത്രി പദവി നല്‍കിയതോടെ പ്രതിപക്ഷം എതിര്‍പ്പുമായി വീണ്ടും രംഗത്തെത്തി. അഴിമതി ആരോപണം നേരിടുന്നവരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച ബി.ജെ.പി നേതാക്കൾ, നാഗേന്ദ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP Leaders Arrested During March to Vidhana Soudha Demanding Minister Nagendra's Resignation
Next Story