മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ബി.ജെ.പി നേതാവ്; കേസെടുത്ത് പൊലീസ്
text_fieldsമണികാന്ത്
ബംഗളൂരു: കലബുറുഗി പൊലീസ് 15 മുതൽ 20 വരെ മിനിറ്റ് ഇടപെടാൻ മടിച്ചാൽ ബോറമതി സമുദായം മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി നേതാവ് മണികാന്ത് റാത്തോഡിനെതിരെ ഷഹാബാദ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കലബുറുഗി ജില്ലയിൽ ക്രമസമാധാനം തകർന്നുവെന്ന് ആരോപിച്ച് ശനിയാഴ്ച റാത്തോഡ് തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വിഡിയോ ക്ലിപ് പങ്കിട്ടാണ് പ്രകോപന സന്ദേശം നൽകിയത്. മുസ്ലിം സമൂഹത്തെ വേരോടെ പിഴുതെറിയണമെന്നും ‘ലവ് ജിഹാദ്’ ആരോപിക്കപ്പെടുന്നവരെ എട്ട് ദിവസത്തിനുള്ളിൽ കൊലപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഡിയോ ക്ലിപ് വൈറലായതോടെ ശനിയാഴ്ച സി.ഇ.എൻ പൊലീസ് കേസെടുത്തു. ബി.ജെ.പി നേതാവ് തന്റെ വിഡിയോ ക്ലിപ് ഉപയോഗിച്ച് സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഷഹാബാദ് നിവാസിയായ മുഹമ്മദ് മസ്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷഹാബാദ് പൊലീസ് റാത്തോഡിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. ജില്ല ചുമതലയുള്ള മന്ത്രി പ്രിയങ്ക് ഖാർഗെയെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന് ബി.ജെ.പി നേതാവിനെതിരെ ചിറ്റാപൂർ പൊലീസും നേരത്തേ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

