Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി- ജെ.ഡി-എസ് സംയുക്ത യോഗം നാളെ
text_fieldsbookmark_border
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്ന ബി.ജെ.പി, ജെ.ഡി-എസ് പാർട്ടികളുടെ സംയുക്ത നേതൃയോഗം വെള്ളിയാഴ്ച നടക്കും. ഇരു പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും പിന്തുണ പരസ്പരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത യോഗം.
കഴിഞ്ഞ ദിവസം തുമകൂരു തുറുവകരെയിൽ ബി.ജെ.പി സ്ഥാനാർഥി വി. സോമണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾ തമ്മിലടിച്ചിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച ജെ.ഡി-എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയും യോഗം ചേർന്ന് വെള്ളിയാഴ്ച സംയുക്തയോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു.
Next Story

