വിദ്വേഷ പ്രസംഗം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്
text_fieldsശോഭ കരന്ദലാജെ, ആർ. അശോക
ബംഗളൂരു: നാഗമംഗല സംഘർഷവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കളായ കേന്ദ്ര മന്ത്രി ശോഭ കരന്തലജെക്കും കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോകക്കുമെതിരെ നാഗമംഗല ടൗൺ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ വ്യത്യസ്ത കേസുകളിലായി രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായസംഹിത സെക്ഷൻ 192 പ്രകാരം സമൂഹത്തിൽ കലാപാഹ്വാനത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയതിനാണ് കേസ്. സ്ഥലം സന്ദർശിച്ച ആർ. അശോകയും സമൂഹമാധ്യമത്തിലൂടെ ശോഭ കരന്തലജെയും സംഭവത്തെക്കുറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നടത്തിയിരുന്നത്. നാഗമംഗലയിൽ നടന്നതെന്ന പേരിൽ മറ്റൊരു സ്ഥലത്ത് നടന്ന പഴയ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിനും ആർ. അശോകക്കെതിരെ പൊലീസ് നടപടിയെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

