Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗൃ​ഹ​ല​ക്ഷ്മി...

ഗൃ​ഹ​ല​ക്ഷ്മി കു​ടി​ശ്ശി​ക 5,000 കോ​ടി രൂ​പ​യെ​ക്കു​റി​ച്ച് വ്യ​ക്ത​ത വേ​ണം -ബി.​ജെ.​പി

text_fields
bookmark_border
ഗൃ​ഹ​ല​ക്ഷ്മി കു​ടി​ശ്ശി​ക 5,000 കോ​ടി രൂ​പ​യെ​ക്കു​റി​ച്ച് വ്യ​ക്ത​ത വേ​ണം -ബി.​ജെ.​പി
cancel

ബം​ഗ​ളൂ​രു: 2025 ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലെ ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബി.​ജെ.​പി നേ​താ​ക്ക​ള്‍ രം​ഗ​ത്ത്. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്ന ഏ​ക​ദേ​ശം 5,000 കോ​ടി രൂ​പ​യെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​ന് മു​മ്പ് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് ബി.​ജെ.​പി എം.​എ​ൽ.​എ എ​സ്. സു​രേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ബെ​ല​ഗാ​വി​യി​ലെ സു​വ​ർ​ണ സൗ​ധ​യി​ൽ ന​ട​ന്ന ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ബി.​ജെ.​പി നി​യ​മ​സ​ഭാം​ഗം മ​ഹേ​ഷ് തെ​ങ്കി​ന​കാ​യാ​ണ് വി​ഷ​യം ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്. പ​ണം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച രേ​ഖാ​മൂ​ല​മു​ള്ള തെ​ളി​വു​ക​ൾ മ​റി​ച്ചാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് സു​രേ​ഷ് കു​മാ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ത്ര​യും ഭീ​മ​മാ​യ തു​ക എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്നോ ആ​ർ​ക്കാ​ണ് അ​ത് ല​ഭി​ച്ച​തെ​ന്നോ ജ​ന​ങ്ങ​ള്‍ക്ക് അ​റി​യി​ല്ല എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ഡി​സം​ബ​ർ 17 ന് ​ഈ വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി.​ജെ.​പി​യും സ​ഖ്യ​ക​ക്ഷി​യും നി​യ​മ​സ​ഭ​യി​ല്‍ നി​ന്നും വാ​ക്കൗ​ട്ട് ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demandsBJP governmentmetro newsBengaluru
News Summary - BJP demands clarification on Rs 5,000 crore Grihalakshmi allowance
Next Story