ആരോഗ്യ മന്ത്രിയുടെ നീന്തലിനെ വിമർശിച്ച് ബി.ജെ.പി; തിരിച്ചടിച്ച് ദിനേശ് ഗുണ്ടുറാവു
text_fieldsമംഗളൂരു: കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു മംഗളൂരു രാജ്യാന്തര സ്വിമ്മിങ് പൂളിൽ നീന്തുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെ വിമർശനവുമായി ബി.ജെ.പി. തുടർന്ന് തിരിച്ചടിയും നൽകി.
‘നീറോ റാവു’ എന്ന് പരാമർശിച്ചാണ് ബി.ജെ.പി വിഡിയോ പങ്കുവെച്ചത്. നഗരങ്ങളിൽ ചളി നിറയുകയും മലമ്പനി, ഡെങ്കി പോലുള്ള അസുഖങ്ങൾ പെരുകുകയും ചെയ്യുമ്പോൾ സർക്കാർ വൃത്തിയുള്ള നീന്തൽക്കുളത്തിലാണെന്നും ബി.ജെ.പി എക്സിൽ കുറിച്ചു.അതേസമയം, വിമർശനത്തിന് മറുപടിയുമായി ദിനേശ് ഗുണ്ടുറാവു രംഗത്തെത്തി. നീന്തലും വ്യായാമവും ശാരീരികക്ഷമതയുടെ ഭാഗങ്ങളാണെന്നും ബി.ജെ.പി നേതാക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘‘വ്യായാമം ചെയ്യുന്നത് നിങ്ങളെ ആരോഗ്യവാനാക്കി നിലനിർത്തുമെന്ന് മാത്രമല്ല മനസ്സ് ഏകാഗ്രമാക്കി മാറ്റുകയും ചെയ്യും. ഇത് നുണകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വഴി തിരിച്ചുവിടും. ഡെങ്കിപ്പനി വ്യാപനത്തെക്കുറിച്ച് ബോധവാനാണ്. മംഗളൂരുവിലെത്തിയ ഉടനെ ചെയ്തത് ഡെങ്കിപ്പനി സാഹചര്യം അവലോകനം ചെയ്യുകയായിരുന്നു. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്’’ -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

