തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
text_fieldsഎം.കെ. ജ്യോതി
ബംഗളൂരു: തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ മധ്യവയസ്കൻ മരിച്ചു. ദാവൻഗരെ ബ്രഹ്മ സാഗരയിലാണ് അപകടം. ജഗലൂര്‍ താലൂക്ക് നിബഗുരു ഗ്രാമത്തിലെ എം.കെ. ജ്യോതി (43)ആണ് മരിച്ചത്. തേനീച്ച ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ദാവൻഗരെ ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചിത്രദുര്‍ഗ താലൂക്കിലെ ഡി. മഡിഗെരെപുര ഗ്രാമത്തിലെ ഖനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്തുവരുകയായിരുന്നു.
നിബഗുരുവില് നിന്നും ബ്രമസാഗര തടാകത്തിനടുത്തുള്ള പമ്പ് ഹൗസിലേക്ക് ബൈക്കോടിച്ചു വരുന്നതിനിടയില്‍ തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. കുത്തേറ്റുവീണ ജ്യോതിയെ ബ്രമസാഗര കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ദാവൻഗരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. ബ്രമസാഗര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

