ബൈക്ക് ടാക്സികളെ നിയന്ത്രിക്കണം; ഓട്ടോ തൊഴിലാളികൾ ഇന്ന് പണിമുടക്കും
text_fieldsബംഗളൂരു: ബൈക്ക് ടാക്സികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ ഓട്ടോതൊഴിലാളികൾ തിങ്കളാഴ്ച പണിമുടക്കും. റാപിഡോ ബൈക്ക് ടാക്സികളടക്കമുള്ള ഓൺലൈൻ ബൈക്ക് ടാക്സികൾ നിയമവിരുദ്ധമായാണ് ഓടുന്നതെന്ന് ആരോപിച്ചാണിത്. ഇവ തങ്ങളുടെ തൊഴിലിന് ഭീഷണിയാണെന്നും തങ്ങൾക്ക് ഇതുമൂലം വൻവരുമാനനഷ്ടമുണ്ടാകുന്നുണ്ടെന്നും തൊഴിലാളികൾ പറയുന്നു. ഈ വിഷയത്തിൽ നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് തൊഴിലാളികളുടെ ഫെഡറേഷൻ കൺവീനർ എം. മഞ്ജുനാഥ് പറഞ്ഞു.
ബൈക്ക് ടാക്സികൾ ചെറുപ്പക്കാരെ ചൂഷണം ചെയ്യുകയാണ്. വിദ്യാർഥികളെ പോലും കമീഷൻ നൽകി ഇ- ബൈക്കുകൾ ഓടിപ്പിക്കുകയാണ്. ഇത് അവരുടെ സുരക്ഷയെയും ബാധിക്കുന്ന പ്രശ്നമാണ്. ഈയടുത്ത് നഗരത്തിൽ റാപിഡോ ബൈക്ക് ൈഡ്രവർമാരും ഓട്ടോ തൊഴിലാളികളും തമ്മിൽ പ്രശ്നങ്ങൾ പതിവാണ്.
മിക്ക ഓട്ടോ സ്റ്റാൻഡുകൾക്കും മുന്നിലൂടെയാണ് ഇത്തരം ബൈക്കുകൾ യാത്രക്കാരെയും കൊണ്ടുപോകുന്നത്. ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാനാകുമെന്നതാണ് യാത്രക്കാരെ ഇ-ബൈക്ക് ടാക്സിയിലേക്ക് ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

