ബംഗളൂരുവിൽ ബൈക്കപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു
text_fieldsമുഹമ്മദ് ആദിൽ, ഷമീമുൽ ഹഖ്
ബംഗളൂരു: നഗരത്തിലെ റിങ് റോഡിലെ സുമനഹള്ളിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കൾ മരിച്ചു. പാലക്കാട് മണ്ണാർകാട് കച്ചേരിപറമ്പ് കൊട്ടേപ്പാലം വെട്ടുകളത്തിൽ സൈദലവി- ആയിഷ ദമ്പതികളുടെ മകൻ ഷമീമുൽ ഹഖ് (27), കുടക് പോളിബെട്ട ഉരുഗുപ്പെ സ്വദേശി എം.എ. ഹമീദ്- സാജിത ദമ്പതികളുടെ മകൻ മുഹമ്മദ് ആദിൽ (24) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സുമനഹള്ളിയിലെ ചെരുപ്പ് കമ്പനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും. റിയാസുദ്ദീന്‍, മുഹമ്മദ് ഫാറൂഖ്, യഹിയ ഹുസൈന്‍, ആരിഫത്ത് എന്നിവരാണ് ഷമീമുൽ ഹഖിന്‍റെ സഹോദരങ്ങൾ.
ഷംന, ഷഹന എന്നിവരാണ് ആദിലിന്റെ സഹോദരങ്ങൾ. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മലബാര്‍ മുസ്‍ലിം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

