ബിജു സിറിയക് ഏഷ്യൻ അത്ലറ്റിക്സ് പ്രസ് ആൻഡ് മീഡിയ കൗൺസിൽ അംഗം
text_fieldsബിജു സിറിയക്
ബംഗളൂരു: മലയാളി മാധ്യമപ്രവർത്തകൻ ബിജു ബാബു സിറിയക്കിനെ ഏഷ്യൻ അത്ലറ്റിക്സ് പ്രസ് ആൻഡ് മീഡിയ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന 101ാമത് കൗൺസിൽ യോഗത്തിലാണ് ദക്ഷിണേഷ്യൻ പ്രതിനിധിയായി വീണ്ടും നാമനിർദേശം ചെയ്തത്. കൗൺസിലിന്റെ പരമോന്നത സമിതി നാമനിർദേശത്തിന് അംഗീകാരം നൽകി. മുബാറക് അൽ ബൊയ്നീനാണ് കമീഷൻ ചെയർമാൻ. 2023-2027 വരെയുള്ള കാലയളവിലേക്കാണ് നിയമനം. ടൈംസ് ഓഫ് ഇന്ത്യയിൽ സ്പോർട്സ് വിഭാഗത്തിൽ ന്യൂസ് എഡിറ്ററായ ബിജു സിറിയക് തിരുവനന്തപുരം സ്വദേശിയാണ്. മുട്ടട സന്തോഷ് നഗറിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ബാബു സിറിയക്-ഓമന ദമ്പതികളുടെ മകനാണ്. ഭാര്യ നീതു റോസ ജോർജ് ബംഗളൂരു എച്ച്.എ.എൽ ചീഫ് മാനേജറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

