Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭദ്ര കനാൽ ദുരന്തം: മൃതദേഹം കണ്ടെടുത്തു
text_fieldsbookmark_border
Listen to this Article
മംഗളൂരു: ബുധനാഴ്ച ഭദ്ര കനാലിൽനിന്ന് രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തു. കനാലിലേക്ക് വീണ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെനിന്നാണ് നീല ബായിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കനാലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒരേ കുടുംബത്തിലെ നാലുപേരെ കാണാതായിരുന്നു.
ചൊവ്വാഴ്ച നീല ബായിയുടെ മകൻ രവിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. നീല ബായി, മകൻ രവി, മകൾ ശ്വേത, മരുമകൻ പരശുറാം എന്നിവരാണ് കനാലിൽ ഒഴുക്കിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. നീല ബായി കനാൽ കരയിൽ വസ്ത്രങ്ങൾ കഴുകുന്നതിനിടെ വഴുതി വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് മൂന്ന് പേരും ഒഴുക്കിൽപെട്ടു. മാരി ഉത്സവത്തിൽ പങ്കെടുക്കാൻ ഭർത്താവിനൊപ്പം ശ്വേത അമ്മയുടെ വീട്ടിലെത്തിയതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

