അരികിൽ മെഴുകായി പ്രിയതമ; ‘സുമ’യെ ചേർത്തുപിടിച്ച് ചന്ദ്രശേഖർ
text_fieldsചന്ദ്രശേഖർ ഭാര്യ സുമയുടെ മെഴുക് രൂപത്തിനൊപ്പം
മംഗളൂരു: ദാമ്പത്യത്തിന്റെ കാൽ നൂറ്റാണ്ട് ആഘോഷിക്കാൻ ഒപ്പം ഇല്ലാതെപോയ പ്രിയതമയുടെ മെഴുക് പ്രതിമ ചേർത്ത് പിടിച്ച് കുന്താപുരം സപ്തഗിരി സഹകരണ സംഘം സ്ഥാപകൻ സദ്ഗുരു ചന്ദ്രശേഖർ.
ബഡകെരെ ലക്ഷ്മിജനാർദന ഓഡിറ്റോറിയത്തിൽ നൂറുകണക്കിന് അതിഥികൾ പങ്കെടുത്ത ആഘോഷത്തിന്റെ ഫോട്ടോ സെഷനിൽ ചന്ദ്രശേഖർ ഭാര്യ സുമയുടെ മെഴുക് രൂപത്തെ ചേർത്തുനിർത്തി. രണ്ട് പെൺമക്കൾ ‘അമ്മ’ക്കരിൽ നിന്നു.
അസുഖ ബാധിതയായി മാസം മുമ്പാണ് ചന്ദ്രശേഖറിന്റെ സുമ മരിച്ചത്. വിവാഹ രജതജൂബിലി ആഘോഷത്തെക്കുറിച്ചാണ് ആശുപത്രി കിടക്കയിൽ ദമ്പതികൾ സംസാരിച്ചിരുന്നതെന്ന് ചടങ്ങിനെത്തിയ ഉറ്റവർ അടക്കം പറയുന്നുന്നുണ്ടായിരുന്നു. സുമയുടെ കൂട്ടുകാർ മെഴുക് രൂപം കണ്ട് മിഴി തുടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

